SignIn
Kerala Kaumudi Online
Saturday, 27 June 2026 11.44 PM IST

യുവാവിനെ കുത്തിയ, അയൽവാസി അറസ്റ്റിൽ

s

തുറവൂർ: പണത്തെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് യുവാവ് അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചു. തുറവൂർ വളമംഗലം ശംഭു നിവാസ് ശംഭുവിനാണ് (32) കഴുത്തിൽ കുത്തേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വളമംഗലം കെ.ആർ.സി ഭവനിൽ ജിഷ്ണുവിനെ (28) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ജിഷ്ണു, ശംഭുവിനോട് 10 രൂപ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് രാത്രി ശംഭുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ ജിഷ്ണു, തടഞ്ഞു നിർത്തി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന ശംഭുവിന്റെ വേർപെട്ട രണ്ട് ഞരമ്പുകൾ ശസ്ത്രക്രിയയിലൂടെ കൂട്ടിയിണക്കിയതായി ആശുപത്രി അധികതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL