SignIn
Kerala Kaumudi Online
Friday, 26 June 2026 4.25 AM IST

കമോൺ ലേഡീസ്, പോകാം മൂന്നാറിലേക്ക് ഫ്രീ യാത്ര

ksrtc

ആലപ്പുഴ: യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് ഇനി ആലപ്പുഴയിൽ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോകണോ. ഒരു ചെലവുമില്ലാതെ പ്രിയദർശിനി ബസിൽ യാത്ര ചെയ്യാം. ആലപ്പുഴയിൽ നിന്ന് മൂന്നാറിലേക്കുള്ള പ്രിയദർശിനി ബസ് സ്ത്രീകളുടെ 'ടൂറിസ്റ്റ് ബസ് ' മാറുകയാണ് ഇപ്പോൾ. വർഷങ്ങളായി ആലപ്പുഴ ഡിപ്പോയിൽ നിന്ന് നടത്തുന്ന സർവീസ് രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സർവീസാണ്. ബസിൽ സ്ത്രീകളുടെ വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

മൂന്നാർ അല്ലാതെ അടിമാലി, ആനച്ചാൽ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും താത്പര്യമുള്ളവർക്ക് ഇറങ്ങാം. 175 രൂപയാണ് ആലപ്പുഴ - മൂന്നാർ ടിക്കറ്റ് നിരക്ക്.

രാവിലെ 6.40ന് ആലപ്പുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് ഒരുമണിക്ക് മൂന്നാറിലെത്തും. തിരിച്ച് 3.20ന് പുറപ്പെട്ട് ആനച്ചാൽ-അടിമാലി-കോതമംഗലം- പെരുമ്പാവൂർ- ആലുവ-വൈറ്റില- ചേർത്തല വഴി രാത്രി 9.20ന് ആലപ്പുഴയിലെത്തും. ഉച്ചയ്ക്ക് എത്തി ഒരുദിവസം താമസിക്കണമെന്നുള്ളവർക്കും യാത്ര വലിയ സൗകര്യമാണ്. പിറ്റേദിവസം വൈകി‌ട്ടുള്ള ബസിൽ കയറി മടങ്ങി എത്താം. താമസം, ഭക്ഷണം എന്നിവയുടെ ചെലവ് മാത്രം നോക്കിയാൽ മതി.

ആലപ്പുഴ - മൂന്നാർ

ടിക്കറ്റ് നിരക്ക് : ₹175

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL