ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിൽ തൈക്കാട്ടുശ്ശേരി ബ്ലോക്കിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും. അഭിമുഖം നാളെ ഉച്ചയ്ക്ക് ശേഷം 2 മുതൽ 2.30 വരെ ആലപ്പുഴ മുല്ലയ്ക്കൽ ജില്ലാകോടതി പാലത്തിന് സമീപത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസൽി നടക്കും.
വെറ്ററിനറി സയൻസിൽ ബിരുദം, സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ, സർജറി എന്നിവയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഫോൺ: 0477-2252431.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |