ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അദ്ധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സിൽ എസ്.സി/എസ്.ടി/ഒ.ഇ.സി, ജനറൽ, ഒ.ബി.സി കാറ്റഗറികളിലുള്ളവർക്ക് സീറ്റ് ഒഴിവുണ്ട്. ഫുഡ് ആൻഡ് ബീവറേജ് സർവീസ് കോഴ്സിലാണ് സീറ്റ് ഒഴിവുള്ളത്. താത്പര്യമുള്ളവർ സ്‌പോട്ട് അഡ്മിഷനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പേടേണ്ട ഫോൺ: 9847677549, 04782817234,9995867749.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |