SignIn
Kerala Kaumudi Online
Friday, 28 August 2026 1.40 AM IST

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷനിറവിൽ നാടുംനഗരവും

ആലപ്പുഴ : ശ്രീനാരായണഗുരുദേവന്റെ 172-ാം ജയന്തിദിനം എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ഭക്തിനി‍ർഭരമായ ചടങ്ങുകളോടെ ഇന്ന് നാടെങ്ങും വിപുലമായി ആഘോഷിക്കും. അമ്പലപ്പുഴ, കുട്ടനാട്, കുട്ടനാട് സൗത്ത്, കാർത്തികപ്പള്ളി, ചേപ്പാട്, കായംകുളം യൂണിയനുകളിൽ ശാഖാ തലത്തിലും കണിച്ചുകുളങ്ങര, ചേർത്തല, മാവേലിക്കര, മാന്നാർ, ചാരൂംമൂട് ,ചെങ്ങന്നൂർ യൂണിയനുകളിൽ യൂണിയൻ തലത്തിലും മാണ് ആഘോഷം.

ശ്രീനാരായണഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പിയോഗം അമ്പലപ്പുഴ യൂണിയനിലെ ശ്രീനാരായണഭവനങ്ങൾ, ശാഖായോഗങ്ങൾ, ഗുരുമന്ദിരങ്ങൾ, പ്രധാന വീഥികൾ എന്നിവിടങ്ങളെല്ലാം പീതപതാകകൾ കൊണ്ട് അലങ്കരിച്ചു. ശാഖാതലത്തിലാണ് യൂണിയനിൽ ഇത്തവണ ജയന്തി ആഘോഷം .പതാകദിനം, വിളംബര ജാഥകൾ,വാഹന റാലികൾ

എന്നിവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടക്കും. ചതയദിനമായ

ഇന്ന് (7ന്) രാവിലെ ശാഖാ ആസ്ഥാനങ്ങളിൽ ഗുരുദേവപ്രാർത്ഥനയും ഗുരുമന്ദിരങ്ങളിൽ വിശേഷാൽ പൂജകൾ, സമൂഹ പ്രാർത്ഥന, പായസ വിതരണം എന്നിവയും നടക്കും. ഉച്ചയ്ക്ക് അന്നദാനത്തിന് ശേഷം ശാഖാതലത്തിൽ ഘോഷയാത്രകൾ, സമ്മേളനങ്ങൾ, ഗുരുപ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറുമെന്ന് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL