
കൊച്ചി: വാട്ടർ മെട്രോ കാക്കനാട് സ്റ്റേഷനെ ഇൻഫോപാർക്ക്, സിവിൽ സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇ ബസ് സർവീസ് 29ന് ആരംഭിക്കും. മൂന്ന് ബസുകളാണ് സർവീസ് നടത്തുക.
20 രൂപയാണ് ടിക്കറ്റ്. കാക്കനാട് റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ട്രയൽ റണ്ണിൽ ഇൻഫോപാർക്ക് ഡി.ജി.എം. ശ്രീജിത് ചന്ദ്രൻ, എ.ജി.എം. വിജയൻ.വി.ആർ., മാനേജർ ടിനി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഹൈക്കോർട്ട്- എം.ജി റോഡ് സർക്കുലർ, കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ റൂട്ടുകളിലും സർവീസ് ആരംഭിക്കും.
കാക്കനാട് വാട്ടർ മെട്രോ -കിൻഫ്ര -ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ എട്ട് മുതൽ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും. രാവിലെ 7, 7.20, 7.50 എന്നീ സമയങ്ങളിൽ കളമശേരിയിൽ നിന്ന് നേരിട്ട് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴി ഇൻഫോപാർക്കിലേക്ക് സർവീസുണ്ടാകും. തിരിച്ച് വൈകിട്ട് 7.15 ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസ് വാട്ടർ മെട്രോ, കാക്കനാട് വഴി കളമശേരിക്ക്. കാക്കനാട് വാട്ടർ മെട്രോ -കളക്ട്രേറ്റ് റൂട്ടിൽ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മുതൽ വൈകിട്ട് 7.30 വരെയാണ് സർവീസ്.
15,500 യാത്രക്കാർ
ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി -കുസാറ്റ് റൂട്ടുകളിൽ 16ന് ആരംഭിച്ച സർവീസിൽ ഇന്നലെ വരെ 15,500 പേർ യാത്ര ചെയ്തു. പ്രതിദിനം ശരാശരി 1900ത്തിലേറെ പേർ റൂട്ടുകളിൽ മെട്രോ കണക്ട് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |