
പറവൂർ: മാലിന്യ മുക്തം നവകേരളം പദ്ധതിയിൽ വടക്കേക്കര പഞ്ചായത്തിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ ഇനി മുതൽ ആക്രി ആപ്പ് വഴി ശേഖരിക്കും. ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, മരുന്ന്, കൈയുറ, ഗുളികകളുടെ സ്ട്രിപ്പുകൾ, ഡ്രസിംഗ് കോട്ടൺ, സിറിഞ്ചുകൾ, മരുന്നുകൾ എന്നിവയെല്ലാം കൈമാറുന്നതിനായി ആക്രി ആപ്പിൽ ക്ലിക്ക് ചെയ്താൽ വീട്ടിലെത്തി ശേഖരിക്കും. പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യണം. ഒരു കിലോ മാലിന്യത്തിന് 45 രൂപക്ക് പുറമേ ജി.എസ്.ടിയും യൂസർ ഫീസായി നൽകണം. വിവരങ്ങൾക്ക്: 1800 890 5089 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലോ 9048800040 എന്ന വാട്സാപ്പ് നമ്പറിലോ ക്യൂ.ആർ കോഡ് വഴിയോ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |