
കൊച്ചി: കേരള പ്രൊഫഷണൽ ഹൗസ് കീപ്പേഴ്സ് അസോസിയേഷന്റെ പത്താം വാർഷികാഘോഷവും പ്രഥമ കേരള ഹൗസ് കീപ്പേഴ്സ് കൺവെൻഷനും കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കും. രാവിലെ 9.30ന് ജസ്റ്റിസ് സി.എൽ.വി. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യും. പ്രൊഫഷണൽ ഹൗസ് കീപ്പേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും ചെയർപേഴ്സണുമായ ജയശ്രീ നാഗരാജ് മുഖ്യാതിഥിയായിരിക്കും. 'ഹൗസ് കീപ്പിംഗ് ഇന്നലെയും ഇന്നും' എന്ന വിഷയത്തിൽ നിരുപമ പാത്ര മുഖ്യപ്രഭാഷണം നടത്തും.'വർക്ക് ലൈഫ് ബാലൻസ്' എന്ന വിഷയത്തിൽ പ്രദീപ് രാജനും 'ഹ്യൂമൻ എലമെന്റ് ഇൻ ഹോസ്പിറ്റാലിറ്റി' എന്ന വിഷയത്തിൽ എ.ആർ. മൻസൂറും സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |