
കൊച്ചി: പെൻഷൻകാരെ വഞ്ചിച്ച ഇടതുപക്ഷത്തിനെതിരെ വിധിയെഴുതാൻ എറണാകുളത്ത് നടന്ന കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന കൺവെൻഷനിൽ പ്രമേയം. പെൻഷൻകാർക്ക് സൗജന്യ ചികിത്സ നൽകാൻ ബാദ്ധ്യതയുള്ള സർക്കാർ മെഡിസിപ്പിന്റെ പേരിൽ നിർബന്ധപൂർവ്വം തുക പിടിച്ചെടുത്തു. ഇൻഷ്വറൻസ് പരിരക്ഷ നിഷേധിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു.സാദത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ധീൻ അദ്ധ്യക്ഷനായി. പുതിയ സംസ്ഥാന ഭാരവാഹികൾ അധികാരമേറ്റു. അടാട്ട് വാസുദേവൻ, ആർ.മുരളീധരൻ പിള്ള, പി.കോയകുട്ടി, കെ.സുധാകരൻ, കെ.എം.എ.റഹ്മാൻ, കെ.വി.വിജയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |