
മട്ടാഞ്ചേരി: ജല സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരള ഭൂജലവകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംഘടനയായ ജൈൻ ഫൗണ്ടേഷനും കൊച്ചിൻ കോളേജിലെ ബോട്ടണി വിഭാഗവുമായി സഹകരിച്ച് ഭൂജല സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊച്ചിൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പ്രിൻസിപ്പൽ ഡോ.കെ. സിന്ധു ഉദ്ഘാടനം ചെയ്തു. ഡോ. ആർട്ട്സ് കെ.പുരുഷോത്തമൻ അദ്ധ്യക്ഷനായി. ഡോ. ജോജി വി.എസ് വിഷയാവതരണം നടത്തി. ജൈൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ, ബോട്ടണി വിഭാഗം മേധാവി സുപ്രഭ ജി.നായർ, എം.എം.സലീം, ബിജി തോമസ് ശാമുവൽ, ശാഖി ടി.ജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |