SignIn
Kerala Kaumudi Online
Thursday, 25 June 2026 4.30 AM IST

കുസാറ്റ് ഗവേഷകർക്ക്  ഇന്ത്യൻ പേറ്റന്റ്

patent
ഇന്ത്യൻ പേറ്റന്റ്

കൊച്ചി: ശുദ്ധ ഊർജവും കൂളിംഗ് സാങ്കേതികവിദ്യകളും സംബന്ധിച്ച പുതിയ സാദ്ധ്യതകൾ തുറന്ന് കുസാറ്റിലെ ഗവേഷകർ വികസിപ്പിച്ച ലെഡ്-രഹിത തെർമോ ഇലക്ട്രിക് വസ്തുവിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. കംപ്രസറുകളോ ഗ്യാസുകളോ ചലിക്കുന്ന ഭാഗങ്ങളോ ഇല്ലാതെ തണുപ്പിക്കൽ സാദ്ധ്യമാക്കുന്ന ഇതിന് വേഗത്തിലുള്ള കൂളിംഗ് ശേഷിയുണ്ടെന്നത് പ്രധാന സവിശേഷതയാണ്. കുസാറ്റ് ഫിസിക്‌സ് വകുപ്പ് റിട്ട. പ്രൊഫസർ എം.ആർ. അനന്തരാമൻ, മുൻ ഗവേഷക വിദ്യാർത്ഥി ഡോ. ശ്രീറാം പുനത്തിൽ രാമൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. കുസാറ്റിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിന്റെ ഐ.പി.ആർ സൗകര്യ സെൽ മുഖേനയാണ് പേറ്റന്റ് നടപടികൾ പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL