മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെത്തിയ വീട്ടമ്മയ്ക്ക് നേരേ തെരുവുനായ ആക്രമണം . പനയപ്പള്ളി സ്വദേശിനി മെഹറ (56 )ക്കാണ് കടിയേറ്റത്. പേ വാർഡിൽ കിടക്കുകയായിരുന്ന ബന്ധുവിനെ കാണാൻ ആശുപത്രി വളപ്പിലൂടെ നടന്നു നീങ്ങവെ ആംബുലൻസിന് താഴെ നിന്നും പാമ്പ് ഇഴഞ്ഞ് വരുന്നത് കണ്ട് മെഹറ ഓടുകയും ഇത് കണ്ട തെരുവുനായ്ക്കൾ ഓടി വരികയും കൂട്ടത്തിൽ ഒരു നായ കടിക്കുകയുമായിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളും കാത്തിരിപ്പുകാരും കൂടി നായകളെ ഓടിച്ച് മെഹറയെ രക്ഷപ്പെടുത്തി. തുടർന്ന് പ്രാഥമിക ചികിത്സക്ക് ശേഷം മെഹറയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
