
പെരുമ്പാവൂർ: സ്നേഹാലയ പെരുമ്പാവൂരും തുരുത്തിപ്പള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി മർത്തമറിയം വനിതാ സമാജവും സംയുക്തമായി ഈസ്റ്റർ കിറ്റുകൾ വിതരണം ചെയ്തു. സ്നേഹാലയ ഓഫീസിൽ നടന്ന ചടങ്ങിൽ അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സലിം വിതരണോദ്ഘാടനം നിർവഹിച്ചു. തുരുത്തിപ്പള്ളി വികാരി സജി ജോബ് അദ്ധ്യക്ഷനായി. സ്നേഹാലയ ചെയർമാൻ ഡീക്കൺ ഡോ.ടോണി മേതല, മർത്തമറിയം വനിതാ സമാജം സെക്രട്ടറി ബെസ് ക്യാമോ മേരിക്കുട്ടി പീറ്റർ, ഗ്രേസി കിഴക്കമ്പലം, ജിമോൾ സുവി, ഐ.ബി.എം ജോയി, ബേബി പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |