
കൊച്ചി: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഊബർ ഇന്ത്യയുമായി സഹകരിച്ച് ജില്ലയിലെ സമ്മതിദായകർക്ക് പോളിംഗ് ബൂത്തുകളിലെത്താൻ 2 കിലോമീറ്റർ വരെ സൗജന്യ യാത്ര ഒരുക്കും. ഊബർ ആപ്പിലെ കാർ, ഓട്ടോ, ബൈക്ക് എന്നീ വിഭാഗങ്ങളിൽ വോട്ടർമാരെ കയറ്റുന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണമായും സൗജന്യമായിരിക്കും. അതിനുശേഷമുള്ള യാത്രയ്ക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള തുക നൽകണം. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |