SignIn
Kerala Kaumudi Online
Thursday, 25 June 2026 12.58 AM IST

പിന്തുണയുമായി ശിവസേന

f

കൊച്ചി: ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന കേരളത്തിൽ യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി തരുത്തിക്കുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഡീൽ വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളതാണ്.

ശബരിമലയിലെ സ്വർണവും മറ്റ് വസ്തുക്കളും കണ്ടെത്തേണ്ടതും മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതും പൊതുസമൂഹത്തിന്റെ ബാദ്ധ്യതയാണ്. അതുകൊണ്ട് ഈ വിശ്വാസം അർപ്പിക്കാവുന്ന യു.ഡി.എഫിന് ഉപാധിരഹിത പിന്തുണ നൽകുകയാണെന്ന് ശിവസേന നേതാക്കൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അജി പെരിങ്ങാമല, അജയൻ കെ.ചപ്പാത്ത്, രാഷ്ട്രീയകാര്യ സമിതി ചെയർമാൻ എൻ. ശിവദാസൻ, സംസ്ഥാന സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL