SignIn
Kerala Kaumudi Online
Thursday, 25 June 2026 12.58 AM IST

യു.ഡി.എഫിന് പിന്തുണ

v

കൊച്ചി: തിരഞ്ഞെടുപ്പിൽ അംബേദ്കറേറ്റ് ഡെമോക്രാറ്രിക് ഫ്രണ്ട് യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് ജനറൽ സെക്രട്ടറി എം. ഗീതാനന്ദനും വർക്കിംഗ് പ്രസിഡന്റ് കെ. അംബുജാക്ഷനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൽ.ഡി.എഫ് തുടർഭരണം ഉണ്ടായാൽ പട്ടികജാതി, പട്ടിക വർഗത്തിന്റെയും പാർശ്വവത്കൃതരുടെയും നിലനിൽപ്പ് അപകടത്തിലാകും. ഇടതുവികസന മാതൃകയിലൊന്നും പാർശ്വവത്കൃതരെ പരിഗണിക്കുന്നില്ല. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പട്ടികജാതി പട്ടികവർഗ ക്ഷേമത്തിനായി മാറ്റിവച്ച 7,411കോടിരൂപ പാഴായി. സംസ്ഥാനത്തെ എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പൊതുവികാരം മാനിച്ചാണ് യു.ഡി.എഫിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. വിവിധ ആവശ്യങ്ങൾ ഉൾപ്പെടെ അവകാശപത്രിക യു.ഡി.എഫിന് സമർപ്പിച്ചിട്ടുണ്ട്. നേതാക്കളുമായുള്ള പ്രാഥമിക ചർച്ചയിൽ ഈ കാര്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പും ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AMBEDKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL