SignIn
Kerala Kaumudi Online
Friday, 24 April 2026 5.31 AM IST

വീണ്ടും രാസലഹരിവേട്ട; കെവിന്റെ സംഘാംഗം കുടുങ്ങി

Increase Font Size Decrease Font Size Print Page
shemeer
പി.എം.ഷമീർ

കൊച്ചി: കൊച്ചി നഗരത്തിൽ രാസലഹരി മൊത്ത ഇടപാടുകാരനായ തൊടുപുഴ സ്വദേശി കെവിൻ മാത്യുവിന്റെ സംഘത്തിലെ ഒരാൾ കൂടി ഇന്നലെ സിറ്റി പൊലീസിന്റെ പിടിയിലായി. പള്ളുരുത്തി ചിറക്കൽ പാലത്തിന് സമീപം അഷ്ന മൻസിലിൽ പി.എം. ഷമീറാണ് (50) 11.68 ഗ്രാം എം.ഡി​.എം.എയുമായി ചേരാനല്ലൂരി​ൽ വച്ച്​ കുടുങ്ങി​യത്. വൈറ്റിലയി​ൽ മരട് പൊലീസ് നടത്തിയ പരിശോധനയിൽ 4.04 ഗ്രാം എം.ഡി​.എം.എയുമായി മരട് തോമാസ്‌പുരം കൊല്ലംപറമ്പി​ൽ റി​ജോയ് ബെക്സി​ൻ ഫ്രാൻസി​സും (23) അറസ്റ്റി​ലായി.

ഷമീർ തോപ്പുംപടി, തൃക്കാക്കര, മരട് സ്റ്റേഷനുകളിലെയും എറണാകുളം എക്സൈസ് റേഞ്ചിലെയും മയക്കുമരുന്ന് കേസിലെ പ്രതിയാണ്. കെവിൻ ബി. മാത്യുവാണ് ഇയാൾക്ക് മയക്കുമരുന്ന് നൽകി​യത്. ഇടപ്പള്ളി​ വി​.എ.ഐ പടിയിൽ ഇയാൾ താമസി​ച്ചി​രുന്ന അപ്പാർട്ട്മെന്റി​ൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി​.ജി​. സുനിൽകുമാറി​ന്റെ നേതൃത്വത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് സംഘം നടത്തി​യ പരി​ശോധനയി​ലാണ് മയക്കുമരുന്ന് കണ്ടെത്തി​യത്.
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ മാർച്ച് 28ന് അറസ്റ്റി​ലായ യുവതികളുൾപ്പെട്ട എട്ടംഗ സംഘത്തി​ന്റെ തലവനായി​രുന്നു തൃക്കാക്കര ചെമ്പുമുക്ക് കെ.കെ. റോഡ‌് റോസ് ലാൻഡിൽ കെവിൻ ബി. മാത്യു (42). ഒരു ലക്ഷം രൂപയും 93.51 ഗ്രാം എക്സറ്റസി ഗുളികകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ദന്തൽ ഡോക്ടറും അഭിഭാഷകനും ഫിസിയോ തെറാപ്പിസ്റ്റും ഏവിയേഷൻ വിദ്യാർത്ഥിയും ഉൾപ്പെട്ടതായി​രുന്നു അറസ്റ്റിലായ സംഘം. തുടർന്നാണ് തൊടുപുഴ സ്വദേശിയായ കെവി​ൻ ബി. മാത്യുവി​നെ അറസ്റ്റ് ചെയ്തത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.