
കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി 28ന് ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അനുസ്മരണം സംഘടിപ്പിക്കും. ചാവറ ലൈബ്രറി ഹാളിൽ ഉച്ചകഴിഞ്ഞ് 3ന് ഷാജി എൻ. കരുൺ സംവിധാനം ചെയ്‍ത 'പിറവി" പ്രദർശിപ്പിക്കും. 1989ൽ ദേശീയ പുരസ്കാരങ്ങളടക്കം നേടിയ ചിത്രമാണിത്. തുടർന്ന് 'വാനപ്രസ്ഥം" പ്രദർശിപ്പിക്കും. 5ന് അനുസ്മരണ സമ്മേളനത്തിൽ സംഗീതജ്ഞനും അഭിനേതാവുമായ ശ്രീവത്സൻ ജെ. മേനോൻ മുഖ്യപ്രഭാഷണം നടത്തും.
ലളിതകല അക്കാഡമി മുൻസെക്രട്ടറിയും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പലുമായിരുന്ന ചിത്രകാരൻ അജയകുമാർ, ഷാജി എൻ. കരുണുമായുള്ള അനുഭവങ്ങൾ പങ്കുവയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |