അങ്കമാലി: മഞ്ഞപ്ര സാംസ്കാരികവേദിയും എ.പി. വർഗീസ് സ്‌മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കാർഷിക സെമിനാർ മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ലീമ ആന്റണി, കർഷക അവാർഡ് ജേതാവ് ഐ.പി. പയസ് എന്നിവർ കൃഷി വിജ്ഞാന ക്ലാസിന് നേതൃത്വം നൽകി. സാംസ്കാരികവേദി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷനായി. സെക്രട്ടറി വിജയലക്ഷ്‌മി ചന്ദൻ, പി.വി. ആന്റണി, വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ, നോബി കുഞ്ഞപ്പൻ, ടി.പി. കുര്യാക്കോസ്, ഡോ. പി. ഇന്ദു, സന്തോഷ് പുതുവാശേരി, കെ.സി. ഡേവിസ്, പി.എ. ദേവസി, ജി.യു. വർഗീസ്, ജോബി ജോസ്, വർഗീസ് പുന്നക്കൽ, വർഗീസ് പുതുവ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |