
കളമശേരി: മാർത്തോമാ ഇടവകയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ 'ആദരപൂർവം' എന്ന പ്രത്യേക സമ്മേളനത്തിൽ കളമശേരി നഗരസഭയിലെ 42 ആശാവർക്കർമാരെയും 63 ഹരിതകർമ്മ സേനാംഗങ്ങളെയും ആദരിക്കും. മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അനുഷ്ഠിക്കും. റവ. ഡോ. പി.വൈ. മാത്യു, വജ്ര ജൂബിലി കൺവീനർ പ്രൊഫ. എം.തോമസ് മാത്യു എന്നിവർ സംസാരിക്കും. ഇടവക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ് കളമശേരി മുനിസിപ്പാലിറ്റിയിലെ 70 നിർദ്ധന ഭവനങ്ങളിൽ വൈദ്യസഹായവും 1000 ഡയാലിസിസ് സഹായധനം നൽകുന്ന പ്രത്യേക വജ്രജൂബിലി പ്രോജക്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |