SignIn
Kerala Kaumudi Online
Thursday, 25 June 2026 4.18 AM IST

പെരുമ്പാമ്പിനെയും18 മുട്ടകളും കണ്ടെടുത്തു

mrd

മരട്: കാടുപിടിച്ച് കിടന്ന സ്ഥലം വൃത്തിയാക്കുന്നതിനിടെ പെരുമ്പാമ്പിനെയും 18 മുട്ടകളും കണ്ടെടുത്തു. മരട് നഗരസഭ 25-ാം ഡിവിഷനിൽ നെട്ടൂർ അറക്കപ്പറമ്പ് റോഡിൽ ഇടപ്പള്ളി സ്വദേശി റഷീദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മുറിച്ചു മാറ്റിയ മരത്തിന്റെ താഴെയായിരുന്നു മുട്ടകളും പെരുമ്പാമ്പും ഉണ്ടായിരുന്നത്. മുറിച്ച മരഭാഗം നീക്കുന്നതിനിടെയാണ് ശ്രദ്ധയിൽപ്പെട്ടത്.

രണ്ട് പെരുമ്പാമ്പിൽ ഒരെണ്ണം കാനയിലൂടെ കടന്ന് കളഞ്ഞു. പ്രദേശവാസികളുടെ നേതൃത്വത്തിൽ പിടികൂടിയ പാമ്പിനെയും മുട്ടകളെയും ഉച്ചയോടെ മലയാറ്റൂർ വനംവകുപ്പിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL