ആലുവ: തുരുത്തുമ്മൽ ശ്രീവീരഭദ്രകാളി ക്ഷേത്രത്തിൽ അയ്യപ്പ ഭാഗവത പഞ്ചദിന ജ്ഞാനയജ്ഞത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് യദുകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. യജ്ഞാചാര്യൻ മാത്ര സുന്ദരേശൻ, വിഷ്ണു വാസുദേവ് കല്ലട, ഉദയകുമാർ ചവറ, കുളക്കട മോഹൻജി എന്നിവരുടെ കാർമ്മികത്വത്തിലാണ് യജ്ഞം.ക്ഷേത്രം പ്രസിഡന്റ് പി.ജി. പ്രസാദ്, സെക്രട്ടറി കെ.പി. ശശീന്ദ്രൻ, ട്രഷറർ പി.ആർ. രമേശൻ എന്നിവർ നേതൃത്വം നൽകി. യജ്ഞം ഒമ്പതിന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
