ആലുവ: ജനസേവ സ്പോർട്സ് അക്കാഡമിയിലെ കരാട്ടെ പരിശീലനക്ലാസ് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. ഒ.കെ.എസ്.കെ. കരാട്ടെ സ്കൂളിന്റെ മേൽനോട്ടത്തിൽ കരാട്ടെ മാസ്റ്റർ എ.ആർ. രാഹുലും എസ്.എസ്. നീലിമയുമാണ് പരിശീലനം നൽകുന്നത്.
ആരോഗ്യപരിപാലനം ലഹരിയാക്കൂ എന്ന സന്ദേശവുമായി കുട്ടികളിൽ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനാണ് നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികൾക്കായി ജനസേവ സ്പോർട്സ് അക്കാഡമി തുറന്നത്. ജനസേവയിൽ ഇപ്പോൾ അവധിക്കാല കായിക പരിശീലനക്യാമ്പാണ് സംഘടിപ്പിച്ചിട്ടുള്ളത്. അവധിക്കാലം കഴിഞ്ഞാൽ എല്ലാ അവധി ദിവസങ്ങളിലും പരിശീലനം തുടരും. കരാട്ടേക്ക് പുറമേ ബാസ്ക്കറ്റ്ബാൾ, ടേബിൾ ടെന്നീസ്, സുംബ തുടങ്ങിയ ഇനങ്ങളിൽ മികച്ച വനിതാ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് പരിശീലനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |