
കൊച്ചി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 19ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ സംസ്ഥാന പ്രസിഡന്റ് ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ്, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി പി. പ്രസാദ് എന്നിവർ പ്രസംഗിക്കും.
തുടർന്ന് പ്രതിനിധി സമ്മേളനം. ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
