
കൊച്ചി: രാത്രി 10മണിക്ക് ശേഷവും പൊതുവേദികളിൽ കലാപരിപാടികൾക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാരിനെ കേരള ഡ്രാമാ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ അഭിനന്ദിച്ചു.
ഉത്സവപറമ്പിലും പൊതുവേദികളിലും രാത്രി 10ന് ശേഷം കലാപരിപാടികൾ അവതരിപ്പിക്കാനാവാത്തത് കലാകാരന്മാർക്കും മൈക്ക് ഓപ്പറേറ്റർമാർക്കും വലിയ പ്രതിസന്ധിയായിരുന്നു. ബാറുകൾക്ക് 12 മണി വരെ പ്രവൃത്തിസമയം അനുവദിച്ചപ്പോഴും കലാപരിപാടികൾക്കുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തിയില്ല. പുതിയ സർക്കാർ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ ആദ്യദിവസം തന്നെ കലാകാരന്മാർക്കും മൈക്ക് ഓപ്പറേറ്റർമാർക്കും അനുകൂലമായ സമീപനം സ്വീകരിച്ചതിൽ നന്ദിയുണ്ട്. അതേവേഗതയിൽ ഇളവ് പ്രാബല്യത്തിൽ വരുത്തണമെന്നും അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി പ്രദിപ് മാളവിക ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |