
കൊച്ചി: റീജിയണൽ സ്പോർട്സ് സെന്റർ കൊച്ചി (ആർ.എസ്.സി) കേരള ടേബിൾ ടെന്നീസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 19-ാമത് ആർ.എസ്.സി അഖില കേരള സ്റ്റേറ്റ് റാങ്കിംഗ് ടൂർണമെന്റ് ജൂലായ് 3, 4, 5 തീയതികളിൽ കടവന്ത്രയിലെ ആർ.എസ്.സിയിൽ നടക്കും. രണ്ടുലക്ഷം രൂപയാണ് സമ്മാനത്തുക. പുരുഷന്മാർക്കും വനിതകൾക്കും സിംഗിൾസ്, ഡബിൾസ്, അണ്ടർ 19, 17, 15, 13, 11, 9, പുരുഷ വെറ്ററൻസ് സിംഗിൾസ് 40 പ്ലസ്, 50 പ്ലസ്, 60 പ്ലസ് ഇനങ്ങളിലാണ് മത്സരം. മത്സരത്തിനുള്ള എൻട്രികൾ 30ന് വൈകിട്ട് ആറിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് : https;//ktta.zeetiuus.com, 9995835251, 9633300243, 9633300533.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |