
കൊച്ചി: വൈ.എം.സി.എ എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച അഭയ് 2026 കലോത്സവം സി.എസ്.ഐ കൊച്ചി ഭദ്രാസനം ബിഷപ്പ് ഡോ.പി. കുര്യൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരങ്ങളായ ജോയ് ജോൺ ആന്റണിയും രാജാ സായിബും മുഖ്യാതിഥികളായി. വൈ.എം.സി.എ പാലാരിവട്ടം ചെയർമാൻ എബ്രഹാം വി. സൈമൺ, എറണാകുളം ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി സജി എബ്രഹാം, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ലീൻ, ട്രഷറർ സി.എ. റെജി എ. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |