
കൊച്ചി: പാചകവാതകം, ഡീസൽ, പെട്രോൾ എന്നിവയുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി സംഘടിപ്പിച്ച സായാഹ്ന ധർണ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ വസ്ത്രരീതിയെക്കുറിച്ച് ആക്ഷേപമുയർത്തുന്ന നടി കങ്കണ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അഭിപ്രായം പറയണമെന്ന് അനുചാക്കോ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഷ്റഫ് ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. ജോസ് പുത്തൻവീട്ടിൽ, എ.എ ബാവ, എ. ശ്രീധരൻ, ആറന്മുള ചന്ദ്രൻ, ബിനു ചന്ദ്രശേഖരൻ, ടോണി മണിയങ്കോട്, ദുർഗാപ്രസാദ് പി.വി, സുധീർ കെ.ജെ, പപ്പുകുഞ്ഞ്, ദേവി അരുൺ, പി.കെ ആസാദ്, ബിജു തേറാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |