
കൊച്ചി: കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയെ അനുവദിക്കില്ലെന്നും പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും പ്രക്ഷോഭം തുടരുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് അറിയിച്ചു.
കേരളത്തിൽ വ്യാപകമായും മുന്നണിക്കുള്ളിലും ഉയർന്ന പ്രതിഷേധമാണ് പിന്മാറ്റത്തിലേക്ക് നയിച്ചത്. ഒറീസയും ആന്ധ്രപ്രദേശും തമിഴ്നാടും കേരളവും ധാതു ഇടനാഴിയിൽ നിന്ന് പിന്നോട്ടുപോയിട്ടില്ല. കൊല്ലത്ത് പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലും ഐ.ആർ.ഇ.യും സംസ്കരിച്ച ധാതുമണൽ സംസ്കരിച്ച് 25 ശതമാനം വരുന്ന ഒന്നേകാൽ ലക്ഷം മോണോസൈറ്റ് സൂക്ഷിച്ചിട്ടുണ്ട്. ഈ രംഗത്തേക്ക് സ്വകാര്യസംരംഭകരെ കൊണ്ടുവരാനുള്ള നീക്കം അനുവദിക്കില്ല.
ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയും കേന്ദ്രസർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന നയവും കേരളം പുന:പരിശോധിക്കുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |