SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

ലഹരിവിരുദ്ധ കൊറിയോഗ്രാഫി മത്സരം

f

കൊച്ചി: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കുസാറ്റിൽ അഖിലകേരള കൊറിയോഗ്രാഫി മത്സരം സംഘടിപ്പിക്കും. 24ന് രാവിലെ 10ന് മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സമ്മാനദാനം നിർവഹിക്കും.

‘ലഹരിക്കെതിരായ യുദ്ധം’ എന്നതാണ് പ്രമേയം. 15,000, 10,000, 5,000 രൂപ വീതമാണ് സമ്മാനത്തുക. ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. കോളജിലെ ഒരു ടീമിനും സർവകലാശാല ക്യാമ്പസുകളിൽ നിന്ന് രണ്ട് ടീമുകൾക്കും പങ്കെടുക്കാം. 17നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് 9847742405, 7012073930, 9446035607, 9895269818 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL