മാനന്തവാടി: ആവശ്യത്തിന് ക്ലാസ് മുറികളോ മതിയായ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത റൂസ കോളേജിൽ ഈ വർഷത്തെ പ്രവേശനം പ്രതിസന്ധിയിൽ. മതിയായ ക്ലാസ് മുറികളില്ലാത്തതിനാൽ പുതിയബാച്ചിലെ വിദ്യാർത്ഥികളെ എവിടെയിരുത്തി പഠിപ്പിക്കുമെന്ന ആശങ്കയിലാണ് അദ്ധ്യാപകർ.
മാനന്തവാടി ഗവ. കോളേജിന്റെ ഭാഗമായിരുന്നതും പിന്നീട് എൻജിനിയറിംഗ് കോളേജും, കാളൻ കോളേജായും പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് 5 കോഴ്സുകളിലായി ആദ്യ ബാച്ച് പ്രവർത്തിക്കുന്നത്. രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഈ മാസം 20നുള്ളിൽ പൂർത്തിയാകും.
നിലവിൽ ഇവിടെ പഠനം നടത്തി കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുതന്നെ ആവശ്യമായ സൗകര്യങ്ങളില്ല. ലൈബ്രററിയേനും, പുസ്തകങ്ങളുമെല്ലാം ഉണ്ടെങ്കിലും മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തന്നെ പുസ്തകങ്ങൾ പെട്ടിയിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. അദ്ധ്യാപകർക്കും ആവശ്യത്തിന് സൗകര്യമില്ല. ഒരു ക്ലർക്ക് മാത്രമാണ് ഓഫീസ് കാര്യങ്ങൾ നിർവ്വഹിക്കാനുള്ളത്. ആദ്യ ഘട്ടത്തിൽ ആവശ്യത്തിന് ജീവനക്കാരെ വർക്കിംഗ് അറേജ് മെന്റിൽ നിയമിച്ചിരുന്നുവെങ്കിലും ഇവരെയെല്ലാം മാതൃ സ്ഥാപനത്തിലേക്ക് തന്നെ മാറ്റി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലും കോളേജ് അന്തരീക്ഷ മല്ലാത്തതിനാലും കഴിഞ്ഞ ബാച്ചിലെ പല കുട്ടികളും ടി.സി. വാങ്ങി പോയി കഴിഞ്ഞു. അദ്ധ്യാപകരും സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നതായാണ് സൂചന.
റൂസ; വയനാടിന്റെ ഉന്നത
വിദ്യാഭ്യാസത്തിനായി
വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2025 ആഗസ്റ്റ് 18 ന് മാനന്തവാടി ഗവ. കോളേജിനോട് ചേർന്ന കെട്ടിടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ രാഷ്ട്രിയ ഉച്ചതാർ ശിക്ഷ അഭിയാൻ അഥവാ റൂസ ഗവ. മോഡൽ ഡിഗ്രി കോളജ് ഉന്നത വിദ്യാഭ്യാ വകുപ്പിന് കീഴിൽ താത്ക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ മറ്റ് സർക്കാർ കോളേജുകളിൽ ഒന്നുമില്ലാത്ത ബി.എസ്.സി. സൈക്കോളജി ആന്റ് ന്യൂറോ സയൻസ്, ബി.എസ്.സി. ജിയോ ഇൻഫർമാറ്റിക്സ് ആന്റ് റിമോട്ട് സെൻസിംഗ്, ബി.എ. മലയാളം, ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൌണ്ടിംഗ്, ബി.എ. ഇംഗ്ലിഷ് കോഴ്സുകസുമാണ് അനുവദിച്ചത്.
തൃശ്ശിലേരിയിൽ ഏറ്റെടുത്ത ഭൂമിയിലെ
കെട്ടിടനിർമാണം എങ്ങുമെത്തിയില്ല
റൂസ കോളേജിന് തൃശ്ശിലേരിയിൽ ഏറ്റെടുത്തിരിക്കുന്ന 5 ഏക്കർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാനുള്ള നടപടികളും ഫയലുകളിൽ ഉറങ്ങുകയാണ്. 12 കോടി രൂപയാണ് റൂസ കോളേജിനായി അനുവദിച്ചിരിക്കുന്നത്. എന്നാൽ ഡി.പി.ആർ. തയ്യാറാക്കിയപ്പോൾ ഇത് 27 കോടിയായി വർദ്ധിച്ചു. ഈ തുകയിൽ 10 കോടി പട്ടിക ജാതി വികസന വകുപ്പും 5 കോടി റൂസയും നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |