
കളമശ്ശേരി: ഒൻപത് പതിറ്റാണ്ട് പിന്നിടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 'രമണൻ', വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'മാമ്പഴം', ഇടപ്പള്ളി രാഘവൻ പിള്ളയുടെ 'മണിനാദം' എന്നീ കവിതകളെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെട്ട പുസ്തകം ‘കതിർമ്മ’ മുൻ മന്ത്രി പി.രാജീവിന് നൽകി ഡോ. എം ലീലാവതി പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായിട്ടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം. തോമസ് മാത്യു, സെക്രട്ടറി പി. ജി. സജീവ് തുടങ്ങിയവർ പങ്കെടുത്തു. സെപ്റ്റംബറിലാണ് ദേശീയ കാവ്യോത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |