SignIn
Kerala Kaumudi Online
Monday, 03 August 2026 2.07 AM IST

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര സമ്മേളനം

padam

കൊച്ചി: വേൾഡ് മലയാളി കൗൺസിലിന്റെ മുപ്പതാമത് അന്താരാഷ്ട്ര വാർഷിക സമ്മേളനം 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്‌സസ് ഡാളസിൽ നടക്കുമെന്ന് ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരേതനായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥമുള്ള 'ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാന്റേൺ അവാർഡ്' ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന് സമ്മാനിക്കും. ഗ്ലോബൽ ബിസിനസ് എക്‌സലൻസ് അവാർഡിന് എൻകോഴ്‌സ് സ്ഥാപകൻ മൊബി കവരെയത്ത് ബാബു അർഹനായി. വാർത്താസമ്മേളനത്തിൽ പി.ബി. ബോസ്, അഡ്വ.കെ.വി.സാബു,അഡ്വ.എം.ജി. ശ്രീജിത്ത്, അഡ്വ. ആശ പോൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL