
അടിമാലി: അടിമാലിതാലൂക്ക് ആശുപത്രിയിലെ വിശപ്പ് രഹിത കൗണ്ടർ നിറയ്ക്കുന്ന നിറവ് പദ്ധതിക്ക് തുടക്കം കുറിച്ച് അടിമാലി എസ്എൻ.ഡിപി ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്എസ് വോളണ്ടിയേഴ്സ് .സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കോർഡിനേറ്റർ ഡോ. സന്തോഷ് കുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വോളണ്ടിയേഴ്സ് ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ ദേവാനന്ദ്, അമേയ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലെ വിശപ്പ് രഹിത കൗണ്ടറിൽ നിറച്ചു.എൻ.എസ്എസ് അടിമാലി ക്ലസ്റ്റർ കൺവീനർ അഭീഷ് സി , പ്രോഗ്രാം ഓഫീസർമാരായ സൗമ്യ എസ് രാജൻ ,പി,യമുനാദേവി ,അദ്ധ്യാപകനായ ആർ .ബി വിഷ്ണു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |