SignIn
Kerala Kaumudi Online
Monday, 03 August 2026 2.55 AM IST

അച്ചൻകോവിലാറ്റിൽ നിരീക്ഷണവുമായി വനംവകുപ്പ്: വെള്ളപ്പൊക്കം നേരത്തേ അറിയാം സുരക്ഷിതരായി തീരവാസികൾ

പത്തനംതിട്ട : അച്ചൻകോവിലാറ്റിലെ വെള്ളപ്പൊക്ക ഭീഷണി മുൻകൂട്ടിയറിഞ്ഞ് സുരക്ഷയൊരുക്കാനുള്ള സംവിധനാമുള്ളത് തീരവീസികൾക്ക് ആശ്വാസമാകുന്നു. റിവർ സ്കെയിലുകളും മഴമാപിനികളുമാണ് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശവാസികൾക്ക് തുണയാകുന്നത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കൊല്ലം ജില്ലയിൽ നിന്ന് പത്തനംതിട്ട ജില്ലയിലേക്കുള്ള അച്ചൻകോവിലാറിന്റെ തുടക്ക ഭാഗങ്ങളിൽ വനം വകുപ്പാണ് ഇവ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം പെയ്ത തോരാമഴയിലും മിന്നൽ പ്രളയത്തിലും അച്ചൻകോവിലാറ് ഉൾപ്പടെയുള്ള എല്ലാ നദികളും കരകവിയുകയും തീരദേശങ്ങളിലും നഗരങ്ങളിലും ഉൾപ്പെടെ വെള്ളം കയറി വൻനാശനഷ്ടങ്ങൾ നേരിടുകയും ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അച്ചൻകോവിലാറിന്റെ തീരങ്ങളിലുള്ളവർക്ക് സാധനസാമഗ്രികൾ സംരക്ഷിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും കഴിഞ്ഞു.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളെ വിഭജിച്ചൊഴുകുന്ന അച്ചൻകോവിലാറ് വയക്കര പാലത്തിന് ഒരു കിലോമീ​റ്റർ മുകളിലായി പാടം തോടിന് സമീപം പൂർണമായും പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കും. തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകി വീയപുരത്തുവച്ച് പമ്പാ നദിയുമായി ലയിക്കും.

മഴയുടെ അളവറിയാം

അച്ചൻകോവിലാറിന്റെ തുടക്ക ഭാഗങ്ങളിൽ മൂന്ന് റിവർ സ്കെയിലുകളും പത്ത് മഴമാപിനികളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട് . അതിതീവ്ര, തീവ്ര മഴ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ വനംവകുപ്പ് നിശ്ചിത ഇടവേളകളിൽ മഴയുടെ അളവും ആറ്റിലെ ജലനിരപ്പും പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. അച്ചൻകോവിലാറ് കടന്നുപോകുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാ ഭരണ കൂടങ്ങൾക്കും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കും വിവരങ്ങൾ കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ തീരദേശങ്ങളിൽ മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശങ്ങളും നൽകുകയും സുരക്ഷിത കേന്ദ്രങ്ങൾ സജ്ജമാക്കുകയും ചെയ്യും. ഇങ്ങനെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കങ്ങളെ അതിജീവിച്ച് മൂന്ന് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ കഴിയുന്നത്.

-------

* അച്ചൻകോവിലാറ് കടന്നു പോകുന്ന ജില്ലകൾ : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

* പ്രധാന റൂട്ട് : കൊല്ലം ജില്ലയിലെ അച്ചൻകോവിൽ, പത്തനംതിട്ട ജില്ലയിലെ കുമ്പഴ, കോന്നി, പത്തനംതിട്ട, പന്തളം, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, പള്ളിപ്പാട്, വീയപുരം

തുടക്കം : കൊല്ലം ജില്ലയിലെ പശുക്കിടാമേട്, രാമക്കൽതേരി, ഋഷിമല.

* ആറിന്റെ തുടക്കം : അരുവാപ്പുലം ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊര്

ഒടുക്കം : ആലപ്പുഴ വീയപുരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL