
കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സും (എൻ.ഐ.എസ്.എം) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയും (സെബി) സംയുക്തമായി സംഘടിപ്പിച്ച നാഷണൽ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് 2026ന്റെ ദക്ഷിണ മേഖലാ റൗണ്ട് ബിരുദാനന്തര വിഭാഗത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ് മൂന്നാം സ്ഥാനം നേടി. കൊച്ചിൻ യൂണിവേഴ്‌സിറ്റി ടീം ദേശീയ റൗണ്ടിലേക്കും യോഗ്യത നേടി. ബെംഗളൂരുവിലെ ആർ.എൻ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലായിരുന്നു ദക്ഷിണ മേഖലാ റൗണ്ട്. നവംബറിൽ മഹാരാഷ്ട്രയിലെ പാതൽഗംഗയിലുള്ള എൻ.ഐ.എസ്.എം ക്യാമ്പസിലാണ് ദേശീയ ഫൈനൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |