
കൊച്ചി: ആയുർവേദം ഉൾപ്പെടെ ആയുഷ് വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്ന് പാർശ്വവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ കീഴിൽ വിവിധ ശാഖകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ആയുഷ് വിദ്യാർത്ഥികൾക്കുണ്ട്. ആരോഗ്യ സർവകലാശാല നൽകുന്ന ഏകീകൃത അക്കാഡമിക് സംവിധാനം, ആധുനിക സിമുലേഷൻ ലാബുകൾ, റിഫ്രഷർ കോഴ്സുകൾ എന്നിവ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്.വിഷ്ണു നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.കെ.ഹരിദാസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |