
കിഴക്കമ്പലം: ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ വാലമ്പൂർ വടക്കേക്കര വീട്ടിൽ അജി എബ്രഹാമിനെതിരെ (26)പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെ പട്ടിമറ്റം ജംഗ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. മദ്യലഹരിയിൽ അപകടകരമായി മോട്ടോർസൈക്കിൾ ഓടിച്ച പുത്തൻകുരിശ് വരിക്കോലി സ്വദേശി ആഷിഖിനെ കുന്നത്തുനാട് സബ് ഇൻസ്പെക്ടർ എം. അഭിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിറുത്തി. പൊലീസ് ജീപ്പിലേക്ക് കയറ്റവേ സ്ഥലത്തെത്തിയ അജി എബ്രഹാം ബഹളം വയ്ക്കുകയായിരുന്നു. ജീപ്പിന്റെ ഡോർ വലിച്ചുതുറന്ന് പ്രതി സുഹൃത്തായ ആഷിഖിനെ ബലമായി ഇറക്കിക്കൊണ്ടുപോകാനും ശ്രമിച്ചു. തടയുന്നതിനിടെ അഭിജിത്തിനെ പിടിച്ചുതള്ളുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയുമായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |