
ആലുവ: നിരവധി കേസിൽ പ്രതിയായ ആലുവ കുഞ്ചാട്ടുകര മുരിങ്ങാശ്ശേരി വീട്ടിൽ ഹാരിസിനെ (40) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടുകടത്തി.
എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്രയാണ് ഉത്തരവിട്ടത്.
ആലുവ, എടത്തല പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ഏപ്രിൽ അവസാനം ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സർവീസ് ബസിന് നേരെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞതിന് ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |