
കൊച്ചി: ബാങ്കിംഗ് രംഗത്ത് ആവശ്യത്തിന് നിയമനങ്ങൾ നടത്തണമെന്നും താത്കാലിക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ബെഫി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റും കേരള ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ബെഫി മുൻ പ്രസിഡന്റ് ഷാജു ആന്റണി ക്ലാസ് നയിച്ചു. പ്രസിഡന്റ് കെ.പി. സുശീൽകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. ജയൻ, ജില്ലാ സെക്രട്ടറി സോന പി.എം., വനിതാ കൺവീനർ അനുജ ഷംസുദീൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിമൽ വി., ഷാജികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |