
മരട് :മരട് നഗരസഭയുടെ ഓണാഘോഷമായ ‘ഓണക്കാഴ്ച 2026’ന് ഓണനഗരിയിൽ നഗരസഭാദ്ധ്യക്ഷ അജിത നന്ദകുമാർ പതാക ഉയർത്തി. വിവിധ വേദികളിലായി 24 വരെയാണ് ആഘോഷം. കലാ-സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ, മാരത്തൺ, ഫ്യൂഷൻ കൈകൊട്ടിക്കളി, ചെസ് ടൂർണമെന്റ് എന്നിവ നടക്കും. 24ന് വൈകിട്ട് നെട്ടൂർ മേൽപാലം ജംഗ്ഷനിൽ നിന്ന് സാംസ്കാരിക ഘോഷയാത്രയും തുടർന്ന് ഓണനഗരിയിൽ സമാപന സമ്മേളനവും നടക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി സമ്മാനങ്ങളും ദീപക് ജോയ് എം.എൽ.എ ഓണപ്പുടവയും നൽകും. രാത്രി ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേളയോടെ ആഘോഷം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |