
കൊച്ചി: ഡിസ്‌പോസിബിൾ പ്ലേറ്റുകളും പ്ലാസ്റ്റിക് തോരണങ്ങളുമില്ലാത്ത ഒരു 'പച്ചപ്പുള്ള' ഓണക്കാലത്തിന് നാടൊരുങ്ങുന്നു. ഇത്തവണ ഓണാഘോഷങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാൻ 'ഹരിത ഓണം 2026' എന്ന വേറിട്ട ക്യാമ്പയിനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പദ്ധതിയുടെ ഔദ്യോഗിക ലോഗോ ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രകാശനം ചെയ്തു. അനാവശ്യ ഫ്ളെക്‌സുകൾ ഒഴിവാക്കി പൂക്കളും ഇലകളും കുരുത്തോലകളും ഉപയോഗിക്കാം. വേദി വൃത്തിയാക്കി മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചാൽ മാത്രമേ ഇത്തവണ ഓണം പൂർണമാകുവെന്നാണ് കളക്ടറുടെ ഓർമ്മപ്പെടുത്തൽ.
മാലിന്യമില്ലാത്ത ശുചിത്വപൂർണമായ ഓണാഘോഷം ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും സംഘടനകളും ഒപ്പമുണ്ടാകണമെന്ന് ശുചിത്വമിഷൻ ഭാരവാഹികളും അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |