
മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 12 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസാദുൽ ഇസ്ലാമി (39) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി തീവണ്ടി മാർഗ്ഗം ഇയാൾ ആലുവയിൽ എത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ തൃക്കളത്തൂർ സംഗമം പടിയിൽ വച്ചാണ് പൊലീസിന്റെ വലയിലായത്.
ബാഗിൽ പ്രത്യേകം പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. കിലോ 3000 രൂപ നിരക്കിൽ വാങ്ങി 25,000 രൂപ നിരക്കിലാണ് ഇവിടെ വിൽപ്പന. മുമ്പും ഇയാളെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനു കുമാർ, മൂവാറ്റുപുഴ ഡിവൈ.എസ് പി കെ.ആർ. മനോജ്, മൂവാറ്റുപുഴ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, എസ്.എച്ച.ഒ സുബിൻ ബിജു, എസ്.ഐമാരായ എസ്. ശ്രീനാഥ്, ദിലീപ് കുമാർ, ബിനു വർഗീസ്, സീനിയർ സി.പി.ഒ കെ.വി. ഗിരീഷ് കുമാർ, കെ.ടി. നിജാസ്, ബിനിൽ എൽദോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |