SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

പയ്യന്നൂരിൽ തൊഴിൽ മേള നാളെ

job-fair

പയ്യന്നൂർ: നഗരസഭ സി ഡി.എസിന്റെയും കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള നാളെ

രാവിലെ ഒൻപതര മുതൽ കണ്ടോത്ത് കൂർമ്പ ഓഡിറ്റോറിയത്തിൽ നടക്കും. വ്യത്യസ്ത മേഖലകളിലായി 20 ഓളം തൊഴിൽ ദാതാക്കൾ പങ്കെടുക്കുന്ന മേളയിൽ എണ്ണൂറിൽ അധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. റജിസ്‌ട്രേഷൻ സൗജന്യം. തൽസമയ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം . ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി മൂന്ന് കമ്പനികളുടെ ഇന്റർവ്യുകളിൽ അറ്റൻഡ് ചെയ്യാം. മൂന്ന് കമ്പനികളിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വേണ്ട സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികളും ബിയോഡാറ്റയും കൈയിൽ കരുതണം . ഫോൺ : 8547901252.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL