SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

ലഹരിക്കെതിരെ കാമ്പസുകളിൽ ഗോളടി

goal

കല്യാശ്ശേരി: ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്‌സൈസ് വകുപ്പുമായി ചേർന്ന് നടത്തുന്ന പരിപാടി കല്ല്യാശ്ശേരി ആംസ്റ്റക്ക് കോളേജിൽ കണ്ണൂർ സിറ്റി പോലീസ് അസി.കമ്മീഷണർ ടി.കെ.രത്നകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ അധ്യക്ഷനായി. റിട്ട. എക്‌സൈസ് ഓഫീസർ എം രാജീവൻ ബോധവത്കരണ ക്ലാസെടുത്തു. ലഹരിക്കെതിരായ പ്രചാരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘലേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി ഗോളടി മത്സരവും സംഘടിപ്പിച്ചു.
'ലഹരിക്കെതിരെ ഗോളടിക്കാം ക്യാമ്പസിൽ നിന്ന് തുടങ്ങാം' എന്ന സന്ദേശവുമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കോളേജുകളിലാണ് ലഹരിവിരുദ്ധ യാത്രയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL