SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

വാഹന പ്രചരണ ജാഥ തുടങ്ങി

jadha

തൃക്കരിപ്പൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) 24ന് സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം മോട്ടോർ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വാഹന പ്രചരണ ജാഥകൾക്ക് തുടക്കമായി. വടക്കൻ മേഖല ജാഥ കാസർകോട് നിന്നുംതെക്കൻ മേഖല ജാഥ തൃക്കരിപ്പൂരിൽ നിന്നും പ്രയാണം ആരംഭിച്ചു. തെക്കൻ മേഖല വാഹന പ്രചരണ ജാഥ തൃക്കരിപ്പൂർ ടൗണിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി.പി.ഉഷ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ഉണ്ണിനായർ, ഉപലീഡർ വെങ്ങാട്ട് ശശി, ജാഥ മാനേജർ സ്റ്റീഫൻ ഡി ഐമൻ സിഐടിയു ജില്ലാ സെക്രട്ടറി കെ.വി.ജനാർദ്ദനൻ, ടി.വി.വിനോദ്, ആർ.ധന്യവാദ്, ഇ.ശേഖരൻ, കെ.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പി .സുഭാഷ്‌കുമാർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL