SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.14 PM IST

ഉദുമയിൽ യു.ഡി.എഫ് പട നയിച്ച് ചെന്നിത്തല

Increase Font Size Decrease Font Size Print Page
1

കാസർകോട്: ഉദുമ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.നീലകണ്ഠന്റെ മണ്ഡല പര്യടനം ഇന്നലെ ഉദ്ഘാടനം ചെയ്തത് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രാഹുൽഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി കാർഡിൽ പറഞ്ഞ അഞ്ച് പദ്ധതികളും ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുമെന്ന വാഗ്ദാനവും നൽകി.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ ഹാജിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, കെ.പി.സി സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ, എം.സി പ്രഭാകരൻ,ഡോ.ഖാദർ മാങ്ങാട്, വി.ആർ.വിദ്യാസാഗർ, സാജിദ് മൗവ്വൽ, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, എ.ബി. ഷാഫി, ഹരീഷ് ബി.നമ്പ്യാർ, കെ.വി.ഭക്തവത്സലൻ, ബി.എം.ജമാൽ,കെ.ആർ കാർത്തികേയൻ, മിനി ചന്ദ്രൻ, കെ.ബി.എം ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.