SignIn
Kerala Kaumudi Online
Thursday, 02 July 2026 5.20 AM IST

കർഷകരുടെ ഒത്തുചേരൽ

karshaka
പാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ, കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: ഞാറ്റുവേലക്കാലത്ത് കർഷകരുടെ ഒത്തുചേരൽ സംഘടിപ്പിച്ച് പാനൂർ കൃഷി ഭവൻ. എലാങ്കോട് കൈരളി വായനശാല ഹാളിൽ ഒരുക്കിയ കർഷക സഭയുടെയും അനുബന്ധമായി നടത്തുന്ന ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം പാനൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ, കൂടത്തിൽ നൗഷത്ത് ടീച്ചർ നിർവഹിച്ചു. പാനൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ടി.എം ബാബു അദ്ധ്യക്ഷത വഹിച്ചു. പാനൂർ കൃഷി ഓഫീസർ പി.കെ ലയ സ്വാഗതം പറഞ്ഞു. പാനൂർ മുനിസിപ്പാലിറ്റി അസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ടി.ടി രാജൻ, വാർഡ് കൗൺസിലർമാരായ സാവിത്രി, അൻസത്ത് മീത്തൽ, ജാസിത എന്നിവർ സംസാരിച്ചു. കെ.ജി.ബി പാനൂർ ബ്രാഞ്ച് മാനേജർ ബൈജു രാജ്, കെ.ജി.ബി റീജണൽ ഓഫീസിലെ ഉദ്യോഗസ്ഥ അനവദ്യ, പാനൂർ എഫ്.എൽ.സി മെമ്പർ സുദർശനൻ, കൃഷി അസിസ്റ്റന്റ് പി.പി ദിജേഷ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FARMERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL