SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

കെ.എസ്.എസ്.പി.യു യൂണിറ്റ് കൺവെൻഷൻ

ksspu
കെ.എസ്.എസ്.പി.യു മൊകേരി യൂണിറ്റ് കൺവെൻഷൻ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മൊകേരി യൂണിറ്റ് കൺവെൻഷനും 75 വയസ്സ് കഴിഞ്ഞ പെൻഷൻകാരെ ആദരിക്കൽ ചടങ്ങും പാത്തിപ്പാലം പെൻഷൻ ഭവനിൽ നടന്നു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് കനകം കുനിയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.പി അനന്തൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. രാജു സ്വാഗതം പറഞ്ഞു. പി. കുമാരൻ വിശദീകരണം നടത്തി. മുതിർന്ന പെൻഷൻകാരെ ആദരിക്കുന്ന ചടങ്ങും പുതുതായി സംഘടനയിലേക്ക് വന്ന നവാഗതരെ സ്വീകരിക്കുന്ന ചടങ്ങും യൂനിയൻ പാനൂർ ബ്ലോക്ക് സെക്രട്ടറി പി.കെ രാമചന്ദ്രൻ നിർവ്വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ മൊകേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ജയപ്രസാദ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ. ദാമോദരൻ, പി.പി. ഹരീന്ദ്രൻ, എൻ കൃഷ്ണൻകുട്ടി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL