കേളകം: കഴിഞ്ഞ ദിവസം ശാന്തിഗിരിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച കാക്കനാട് ജോർജ്ജ് എന്ന കർഷകന്റെ കൃഷി സ്ഥലം കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് മേഖല ഭാരവാഹികൾ സന്ദർശിച്ചു.
ജോർജിന്റെ കൃഷിയിടത്തിലെ തെങ്ങ്, കമുക്, ജാതി വാഴ തുടങ്ങിയ വിളകളാണ് കാട്ടാന നശിപ്പിച്ചത്. നഷ്ടപ്പെട്ട കാർഷിക വിളകൾക്ക് നഷ്ടപരിഹാരം എത്തിക്കുക, ശാന്തിഗിരി മുതൽ പാൽച്ചുരം വരെ ആനമതിൽ നിർമ്മിച്ച് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വനാതിർത്തിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ നേതാക്കൾ ഉന്നയിച്ചു. കത്തോലിക്ക കോൺഗ്രസ് മേഖല പ്രസിഡന്റ് മാത്യു കൊച്ചു തറ, ബിജു പൊയിക്കുന്നേൽ, സെബാസ്റ്റ്യൻ പെരുമാട്ടികുന്നേൽ, പ്രവീൺ താഴത്തെ മുറി, ഫ്രാൻസിസ് കണ്ണമ്പള്ളി, അനൂപ് കൊല്ലിയിൽ, ജയമോൻ കളപ്പുര എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |